Koodaranji

വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ വായന പക്ഷാചരണത്തിന്റെ സമാപനവും വിദ്യാരംഗം, നല്ല പാഠം, മാതൃഭൂമി-സീഡ്, ബാലജനസഖ്യം തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും യുവ എഴുത്തുകാരിയും ഗായികയും അധ്യാപികയുമായ ജോസ്ന സി ജോസ് നിർവ്വഹിച്ചു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സജി ജോൺ, സ്കൂൾ പ്രിൻസിപാൾ ബോബി ജോർജ്ജ്, പി.ടിഎ പ്രസിഡന്റ് ജോസ് ഞാവള്ളിൽ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ക്ലബ്ബ് കൺവീനർമാർക്കും തിരിതെളിയിച്ച് നൽകിക്കൊണ്ട് 2023-24 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വായനമത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button