Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ; കയാക്കിങ്‌ സംഘങ്ങൾ എത്തിത്തുടങ്ങി

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 4, 5, 6 തീയതികളിൽ നടത്തുന്ന ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിനായി കയാക്കിങ്‌ സംഘങ്ങൾ എത്തിത്തുടങ്ങി. തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും സംഘം പരിശീലനം ആരംഭിച്ചു. മുൻ വർഷം ‘റാപ്പിഡ് രാജ’ പട്ടം നേടിയ അമിത് താപ്പ, അങ്കിത് സിങ്, ബാവ് പ്രീത് സിങ്, കേരള താരങ്ങളായ നിസ്തുൽ ജോസ്, തോബിത്ത് രാഹുൽ, ഡി ആനന്ദ്, ബി.കെ അഭിലാഷ്, കർണാടക സ്വദേശിനി ആൻ മത്തിയാസ് എന്നിവരടങ്ങിയ സംഘമാണ് പരിശീലനം ആരംഭിച്ചത്.

2022ൽ അറുപതിലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഇക്കുറി കൂടുതൽ വിദേശതാരങ്ങൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 2018ലെ മത്സരത്തിൽ 22 രാജ്യങ്ങളിൽനിന്ന് പങ്കാളിത്തമുണ്ടായിരുന്നു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാപഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ എന്നിവ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്ലാലം, ബോട്ടോർ ക്രോസ്, ഡൗൺ റിവർ എന്നീ ഇനങ്ങളിലാണ് മത്സരം.

Related Articles

Leave a Reply

Back to top button