Puthuppady
കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ കെട്ടിടോദ്ഘാടനം ജൂലൈ 9ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

പുതുപ്പാടി: കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരളാ സർക്കാർ -പൊതുവിദ്യാഭ്യാസ വകുപ്പ് 1 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ജൂലൈ 9 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ്സ് മുറികളും പുതുപ്പാടി ഗ്രാമപഞ്ചായത്ത് സജ്ജീകരിച്ച സയൻസ് ലാബ് ലൈബ്രറി & റീഡിങ് ഹാൾ എന്നിവ ഉൾപ്പെടുന്നു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.







