Mukkam

വന സൗഹൃദ സദസ്സ് ഏപ്രിൽ 6ന് മുക്കത്ത് നടക്കും

മുക്കം: വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ വനം -വന്യജീവി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് കേരള സർക്കാർ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സംഘടിപ്പിക്കുന്ന ‘വന സൗഹൃദ സദസ്സ്’ ജനകീയ അദാലത്ത് മുക്കത്ത് വെച്ച് നടക്കും.

കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിലും മുക്കത്തുമായി രണ്ട് ഇടങ്ങളിലാണ് അദാലത്ത് നടക്കുക. ഏപ്രിൽ 6ന് മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button