Kodanchery

ശ്രേയസ് തുഷാരഗിരി യൂണിറ്റ് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി തുഷാരഗിരി യൂണിറ്റിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ വനജ വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.ടി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.അംബുജം സി.പി ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

പ്രോഗ്രാം ഓഫീസർ ലിസി റെജി, സി.ഒ മേരി ജോർജ്, കായ ചികിത്സ അസിസ്റ്റന്റ് പ്രൊഫസർ ഡോ.മൃദുല, ഹൗസ് സർജന്മാരായ ഡോ.സൂര്യ കെ.സ്, ഡോ.സഹല ഷമീർ, അനുമോൾ ഷാജി, ഷിൻസി വർഗീസ്, സെക്രട്ടറി ലിസി ജോസ്, പി.ആർ.ഓ അരുൺ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button