Kerala

മുന്‍ എംഎല്‍എ കെ ജെ ജോര്‍ജ് അന്തരിച്ചു.

തൃശൂര്‍: മുന്‍ എംഎല്‍എയും ജനതാ പാര്‍ട്ടി മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ ജെ ജോര്‍ജ് (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് (21-03-2020- ശനിയാഴ്ച) വൈകിട്ട് അഞ്ചിന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഇന്നലെ (വെള്ളിയാഴ്ച) രാത്രി 10 30 ന് ലൂര്‍ദ്പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.1977 ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1982 ലും 1987 ലും ചാലക്കുടി മണ്ഡലത്തില്‍നിന്നും (എല്‍ഡിഎഫ്) ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ചു. 1962 മുതല്‍ 1979 വരെ തൃശൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍ ആയിരുന്നു.കോണ്‍ഗ്രസുകാരനായിട്ടാണ് പൊതുജീവിതം ആരംഭിച്ചത്.പിന്നീട് കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസിലും ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു.1977 ജനതാ പാര്‍ട്ടിയുടെ പ്രഥമ ജില്ലാ പ്രസിഡണ്ട് ആയിരുന്നു. അവിവാഹിതനാണ്. കെ ജെ ജോര്‍ജിന്റെ നിര്യാണത്തില്‍ ജനതാദള്‍ ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ മന്ത്രിയുമായ പ്രൊഫ. എന്‍ എം ജോസഫ് അനുശോചിച്ചു. അടുത്ത സഹപ്രവര്‍ത്തകനെ ആണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button