ലൈഫ് ഗാർഡ് ആംബുലൻസ് റോഡ് എമർജൻസി ടീം വാട്സ്ആപ്പ് കൂട്ടായ്മ സ്നേഹ സംഗമം നടത്തി

പുതുപ്പാടി: വയനാട് – കോഴിക്കോട് ജില്ലകളിലുണ്ടാവുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും ഓടി എത്തി അവർക്ക് വേണ്ട സഹായങ്ങളും എമർജൻസി മിഷനുമായി വരുന്ന ആംബുലൻസുകൾക്ക് വഴി ഒരുക്കുകയും അപകടത്തിൽ പ്പെട്ടവരെ ആശുപത്രികളിൽ എത്തിച്ച് വേണ്ട പരിചരണങ്ങൾ നൽകി ബന്ധുക്കളെ വിവരം അറിയിക്കുന്നത് വരെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഒരു പറ്റം സുമ്മനസുകളുടെയും ആംബുലൻസ് ഡ്രൈവർമാർമാരുടെയും വാട്സ്ആപ് കൂട്ടായ്മയായ ലൈഫ് ഗാർഡ് ആംബുലൻസ് റോഡ് എമർജൻസി ടീം വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒത്തുചേരൽ കൈതപ്പൊയിൽ മർകസ് നോളജ് സിറ്റി വലൻസിയ ഗലേറിയ ഹാളിൽ വച്ച് നടന്നു.
പരിപാടിയിൽ ലൈഫ് ഗാർഡ് ജനറൽ സെക്രട്ടറി മനു ചുള്ളിയോട് സ്വാഗതവും പ്രസിഡന്റ് ലത്തീഫ് പാലക്കുന്നൻ അദ്യക്ഷതയും വഹിച്ചു. സ്നേഹ കൂട്ടായ്മയുടെ ഉത്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ നിർവഹിച്ചു. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിൽ കുമാർ. സി.കെ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ട്ടേഴ്സിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.
ടി.കെ. നാസർ സംഘടനാ വിശദീകരണ പ്രസംഗം നടത്തി.പ്രസ്തുത പരിപാടിയിൽ സിദ്ധീഖ് (കൈതപൊയിൽ വ്യാപാരി വ്യവസായി പ്രസിഡന്റ്),റെജി ജോസ് (AODA സംസ്ഥാന വൈസ് പ്രസിഡന്റ്), ശിവകുമാർ (AODA സംസ്ഥാന ജോയിന്റ് സെക്രട്ടറി), സുചീന്ദ്രൻ ബത്തേരി (AODA വയനാട് ജില്ലാ സെക്രട്ടറി ), മൊയ്തു മുട്ടായി (ചുരം സംരക്ഷണ സമിതി പ്രസിഡന്റ്),
സുകുമാരൻ. പി.കെ( സെക്രട്ടറി, ചുരം സംരക്ഷണ സമിതി, ഷബീർ( വയനാട് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് ഭാരവാഹി ) എന്നിവർ ആശംസകളർപ്പിച്ചു. സി. എസ്. മുസ്തഫ കല്പറ്റ ( ജോയിന്റ് സെക്രട്ടറി ലൈഫ് ഗാർഡ് ) നന്ദി രേഖപ്പെടുത്തി.







