Koodaranji

കൂടരഞ്ഞി സൗഹൃദയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭകളെ അനുമോദിച്ചു

കൂടരഞ്ഞി സൗഹൃദയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു.
ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മികച്ച ഫുട്ബാൾ റഫറി ആയി തെരഞ്ഞെടുത്ത ബെൽബിൻ തോമസ്, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ജസ്റ്റീന സിബി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജോസ് കുഴുമ്പിൽ അധ്യക്ഷത വഹിച്ച ചങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസമോൻ മാവറ, കൂട്ടായ്മ ഭാരവാഹികൾ ആയ തോമസ് പോൾ മഴുവഞ്ചേരി, മത്തായി മുള്ളനാനിക്കൽ, ജോളി കൊല്ലിച്ചിറ, സിബി പോൾ കുഴുവേലിൽ, തോമസ് കിഴക്കേക്കര, ബെന്നി കുഴുവേലിൽ, ഗ്രാമപഞ്ചായത്ത് ലൈബ്രറി സെക്രട്ടറി സോമനാഥൻ കുട്ടത്ത്, സ്‌കറിയ കൊല്ലിച്ചിറ, സന്തോഷ്‌ പൊട്ടനാനി, ഡോഫിൻ തോമസ്, ബെൽബിൻ തോമസ്, ജസ്റ്റീന സിബി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button