Thiruvambady
തിരുവമ്പാടി; ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി ക്ലബ്ബ് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

തിരുവമ്പാടി: റോഡ് അപകടങ്ങൾ പതിവായ ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി തിരുവമ്പാടി സേഫ് ഡ്രൈവ് സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.
റോട്ടറി തിരുവമ്പാടി പ്രസിഡൻ്റ് പി.ടി ഹാരിസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ.കെ രമ്യ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് ഭാരവാഹികളായ ഡോ.ബെസ്റ്റി ജോസ്, ദീപു തോമസ് അഴകത്ത്, തോമസ് ആലക്കൽ, നിതിൻ ജോയ്, റെജി മത്തായി തുടങ്ങിയവർ സംസാരിച്ചു.