Koodaranji

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പ്പെട്ടു ഭർത്താവ് മരിച്ചു

കൂടരഞ്ഞി : കുളിരാമുട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു.

പൂവാറൻതോട് കാക്യാനിയിൽ ജോസ് (62) ആണ്  മരണപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ ജോസിൻ്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ പവാറൻതോടു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കുളിരാമുട്ടി അങ്ങാടിയിൽ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button