Kodanchery

അന്താരാഷ്ട്ര കയാകിംഗ് സെന്റർ നാടിനു സമർപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് പരിശീലനത്തിനും, മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാകിംഗ് സെന്റർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നാടിനു സമർപ്പിച്ചു.

തെക്കനാട്ട് കെ വി കുര്യാക്കോസ് സൗജന്യമായി നൽകിയ സ്ഥലത്താണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കയാകിംഗ് സെന്റർ നിർമിച്ചത്.

സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് ഇത്തരത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കയാകിംഗ് സെന്ററാണ് പുലിക്കയത്തേത്. ഇരു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഡോർമറ്ററി, ക്ലോക്ക് റൂം, ഗ്യാലറി ,ടോയ്‌ലെറ്റുകൾ മീറ്റിംഗ് ഹാൾ എന്നിവയും പുഴയോരത്ത് സംരക്ഷണ ഭിത്തിയുമാണുള്ളത്. ലിന്റോ ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുലിക്കാട്ടിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബോസ് ജേക്കബ്, ടൂറിസം വകുപ്പ് ഡയറക്ടർ പി ബി ഐ എ എസ് മറ്റു ജനപ്രതിനിധികളും സന്നിഹിതരായി.

Related Articles

Leave a Reply

Back to top button