Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ മറിയപ്പുറം വാർഡിൽ കർശന നിയന്ത്രണം

തിരുവമ്പാടി ∙ പഞ്ചായത്തിലെ മറിയപ്പുറം വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായതോടെ കർശന നിയന്ത്രണം. രണ്ടാഴ്ചയായി ഈ വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നു. പുതിയ കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണു നിയന്ത്രണം കർശനമാക്കിയത്.
വാർഡിലുഉള്ളവർ ഭക്ഷ്യസാധനങ്ങൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനും ജോലി സംബന്ധമായും അല്ലാതെ പുറത്തിറങ്ങരുതെന്നു പൊലീസ് അറയിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണു പ്രവർത്തിക്കുക. തിരുവമ്പാടി ടൗൺ ഉൾപ്പെടുന്ന 14–ാം വാർഡിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുണ്ട്.







