Koodaranji

കൂടരഞ്ഞിയിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു

കൂടരഞ്ഞി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘മേരി മാട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ രാജ്യം’ വൃക്ഷത്തൈ നടൽ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കക്കാടംപൊയിൽ ഗവണ്മെന്റ് എൽ.പി സ്കൂൾ പരിസരത്തുവച്ച് നടന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിർമ്മിച്ച തൈകൾ നട്ട് അമൃത് വാടിക നിർമിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ദേശീയ പതാക ഉയർത്തിയും വൃക്ഷതൈ നട്ടും പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, വാർഡ് മെമ്പർ ബാബു മൂട്ടോളി, സ്കൂൾ ഹെഡ്മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ, എം.ജി.എൻ.ആർ.ഈ.ജി.എസ് എ. ഇ ഓവർസിയർമാർ,
കക്കാടംപൊയിൽ ഗവണ്മെന്റ് എൽ.പി സ്കൂൾ അദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button