Mukkam

തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം കൊടിയേറി

മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശിവരാത്രി മഹോത്സവം 18ന് നടക്കും. കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. നിശ്ചല ദൃശ്യങ്ങളും ബാൻഡ് വാദ്യമേളങ്ങളും കൊടിയേറ്റ വരവാഘോഷത്തിന് മാറ്റ് കൂട്ടി.

ഉത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ, ജനറൽ കൺവീനർ വിജയൻ നടുത്തൊടുകയിൽ, പ്രസിഡന്റ് രാജേഷൻ വെള്ളാരംകുന്നത്ത്, ക്ഷേത്രം ജനറൽ സെക്രട്ടറി സജീഷ് വായലത്ത്, ട്രഷറർ വിവേക് പാലിയിൽ, ചന്ദ്രൻ കരുവാരായിൽ, മിനി മോഹനൻ കുണ്ടാറ്റുമണ്ണിൽ, ഷൈലജ നാരങ്ങാളി, രവി മരശാല, സുധാകരൻ പണിക്കർ കൊളത്തുംമീത്തൽ എന്നിവർ നേതൃത്വം നൽകി. 15ന് മഹാരുദ്രാഭിഷേകം നടക്കും.

Related Articles

Leave a Reply

Back to top button