Thiruvambady
മുൻ എം.എൽ.എ ജോർജ് എം തോമസിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് നടത്തും

തിരുവമ്പാടി: അഴിമതി കേസിൽ ഉൾപെട്ട മുൻ തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസിൻ്റെ വീടും വസ്തുവകകളും പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് നടത്തും.
ജോർജ് എം തോമസിൻ്റെ വീട്ടിലേക്ക് രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ മാർച്ച് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യും.