തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മാനോത്സവ് ഒന്നാം ഘട്ട പ്രതിവാര നറുക്കെടുപ്പ് നടത്തി

തിരുവമ്പാടി: സഹകരണ മേഖലയിലെ വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണഘോഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ ഒന്നാം ഘട്ടം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. സെപ്റ്റംബർ 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര നറുക്കെടുപ്പ് നടക്കും. ഓരോ 1500 രൂപയുടെ പർച്ചേസിനുമാണ് സമ്മാന കൂപ്പൺ ലഭിക്കുന്നത്. ഒന്നാം ഘട്ട നറുക്കെടുപ്പിലെ വിജയികളായ 5 പേർക്കുള്ള സമ്മാനങ്ങൾ 25 ആം തിയ്യതി നടക്കുന്ന രണ്ടാം ഘട്ട നറുക്കെടുപ്പ് വേളയിൽ വിതരണം ചെയ്യും.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, ഷൈനി ബെന്നി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കൊന്നക്കൽ, സംഘം ഭരണ സമിതി അംഗങ്ങളായ ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, ജോയ് മ്ലാകുഴിയിൽ, ബിന്ദു ജോൺസൻ, ഷെറീന കിളിയണ്ണി, ശ്രീനിവാസൻ ടി.സി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ തുടങ്ങിയവർ സംസാരിച്ചു.