Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ലാബ് ടെക്നീഷ്യൻ താത്കാലിക നിയമനം

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 2024-25 വികസന പദ്ധതി മുഖേന താത്കാലിക ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഇന്റർവ്യൂ ഒക്ടോബർ 9-ന് ബുധനാഴ്ച രാവിലെ 11.30 ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തും.

യോഗ്യത: ബി.എസ്.സി. എം.എൽ.ടി. / ഡി.എം.എൽ.ടി. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂ ദിവസത്തിൽ രാവിലെ 11 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 225 5775 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Back to top button