Puthuppady
ഈങ്ങാപ്പുഴയിൽ ഓണം സഹകരണവിപണി തുടങ്ങി

പുതുപ്പാടി : നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കൺസ്യൂമർ ഫെഡും പുതുപ്പാടി സർവീസ് സഹകരണബാങ്കും ചേർന്നൊരുക്കുന്ന ഓണം സഹകരണ വിപണിക്ക് ഈങ്ങാപ്പുഴയിൽ തുടക്കമായി.
ബാങ്കിന്റെ വജ്രജൂബിലി സ്മാരക മന്ദിരത്തിൽ ആരംഭിച്ച ഓണച്ചന്ത പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ് ഉദ്ഘാടനംചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.എ. മൊയ്തീൻ അധ്യക്ഷനായി.
ബാങ്ക് ഡയറക്ടർമാരായ കെ. ശശീന്ദ്രൻ, രാജു മാമ്മൻ, എം.ഡി. ജോസ്, രാജു സ്കറിയ, സി.കെ. മുഹമ്മദാലി, അബ്ദു റഹിമാൻ, ശ്രീജാ ബിജു, സെക്രട്ടറി കെ.ജി. സജീഷ് തുടങ്ങിയവർ പങ്കെടുത്തു.