Kodanchery
‘ഓണ സമൃദ്ധി 2023’ കർഷക ചന്ത ആരംഭിച്ചു

കോടഞ്ചേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഴം പച്ചക്കറി ചന്തയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
2023 – 24 വിപണി ഇടപെടൽ പദ്ധതി പ്രകാരം സംഘടിപ്പിക്കുന്ന ഓണ വിപണിയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ വിലയെക്കാൾ 10 %അധികം വില നൽകി സംഭരിച്ച് 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ്. ഹോർട്ടി കോർപ്പ് മുഖേന സംഭരിക്കുന്ന പച്ചക്കറികളും നാടൻ പച്ചക്കറികളും ഉൾപ്പെടുത്തി ഇന്ന് മുതൽ 28 വരെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. കർഷകരുടെ നാടൻ ഉത്പന്നങ്ങളായ പഴങ്ങൾ, വിവിധതരം പച്ചക്കറികൾ, കപ്പ, തേൻ, വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എല്ലാം ചന്തയിൽ ലഭ്യമാണ്.