India

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറിയായ പി കെ സിന്‍ഹ സ്വകാര്യ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അറിയിച്ചത്. അദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മോദിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയുടെ രാജി ധാരാളം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സിന്‍ഹക്ക് ലാവണമൊരുക്കാനാണ് 2019ല്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിച്ചത് തന്നെ.

പ്രധാനമന്ത്രിയുടെ കാലാവധി വരെ മുഖ്യ ഉപദേഷ്ടാവിന് കാലാവധിയുണ്ടാകുമെന്നാണ് നിയമന ഉത്തരവിലുണ്ടായിരുന്നത്. നാല് വര്‍ഷം കാബിനറ്റ് സെക്രട്ടറിയായ സിന്‍ഹക്ക് മൂന്ന് തവണ കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കിയിരുന്നു. ഏറ്റവും കാലം കാബിനറ്റ് സെക്രട്ടറിയാണെന്ന റെക്കോര്‍ഡും അദ്ദേഹത്തിനുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button