Puthuppady

രക്തസാക്ഷി അനുസ്മരണദിനം സംഘടിപ്പിച്ചു

പുതപ്പാടി : ധീര രക്തസാക്ഷി ഏ വി ഉമ്മൻ 50-ാം രക്‌തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

സി പി ഐ (എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ അദ്ധ്യക്ഷനായിരുന്നു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി സി വാസു കെ കെ അപ്പുക്കുട്ടി എം ഇ ജലീൽ ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ എ സാലിഫ് ബി നോയ് അഗസ്റ്റ്യൻ വി സി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി കെ ഇ വർഗ്ഗീസ് സ്വാഗതം പറഞ്ഞു ഈങ്ങാപ്പുഴയിൽ നടന്ന അനുസ്മരണ റാലിക്ക് ഏ പി ദാസൻ കെ വിജയയുമാർ അഷ്റഫ് ടി എ വിൽസൺ പടപ്പനാനി ശ്രീജബിജു അജയൻ കെ വി നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button