Puthuppady
ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
താമരശ്ശേരി മലോറം സ്വദേശി അൽത്താഫ് (21) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു.
ഇങ്ങാപ്പുഴ സെന്റ് ജോർജ് വലിയ പള്ളിയുടെ പാരീഷ്ഹാളിന് സമീപം ഇന്നലെ രാത്രി ഒൻപത് മണിയോടെയയിരുന്നു അപകടം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.