Puthuppady

പുതുപ്പാടിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്

പുതുപ്പാടി : പുതുപ്പാടിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്കാണ് വെട്ടേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടിൽ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില തൃപ്തികരം. ജോലി കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഷിജിയെ ഭർത്താവ് ആക്രമിച്ചത്.ബിജു വീട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുത്ത ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

Related Articles

Leave a Reply

Back to top button