Thiruvambady

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആഘോഷിച്ചു.

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ Rev.Fr.അഗസ്റ്റിൻ പാട്ടാനിയിൽ ദേശീയ പതാക ഉയത്തി ,

സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കമിട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ്. കെ സ്വാഗതം ആശംസിച്ചു. നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന, വിദ്യാർഥികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ ആഘോഷത്തിന് പകിട്ടേകി.

സ്കൂൾ ബാന്റിന്റെ അകമ്പടിയോടെ ആനക്കാംപൊയിൽ LP, UP സ്കൂൾ സംയുക്തമായി നടത്തിയ റാലിയിൽ നിരവധി രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച വിവിധ മത്സരത്തിൽ വിജയിച്ചവർക്ക് PTA പ്രസിഡന്റ്‌ ജെസ്‌വിൻ പഴേവീട്ടിൽ സമ്മാനദാനം നടത്തി.

Related Articles

Leave a Reply

Back to top button