Thiruvambady

കാട്ടാന ശല്യം വ്യാപകം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷക സംഘം

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ചെറുശേരി മേഖലയിൽ കാട്ടാനയിറങ്ങി നാശം വിതച്ച കാർഷിക വിളകൾക്കെല്ലാം അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും വനാതിർത്തിയിൽ സോളാർ ഫെൻസിങ്ങ് എത്രയും വേഗം പൂർത്തീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച കർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു.

കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡന്റ് സി.എൻ പുരുഷോത്തമൻ, മേഖലാ സെക്രട്ടറി ഈ.കെ സാജു, പ്രസാദ് ഇലഞ്ഞിക്കൽ, ധനൂപ് ഗോപി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

Related Articles

Leave a Reply

Back to top button