Koodaranji
ഹരിത കർമ്മസേന പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ സമഗ്ര അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി അങ്ങാടിയിലെ കടകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ഹരിത ഹർമ്മസേന ശേഖരിക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമായി.
പ്രസ്തുത ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എസ്.രവീന്ദ്രൻ, ജെറീന റോയ്, റോസിലിടീച്ചർ, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ, ബോബി ഷിബു, സെക്രട്ടറി അൻസു ഒ എ,വി.ഇ.ഒ മാരായ ബിജി.പി.സ്, ജോസ് കുര്യാക്കോസ് വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു..







