Puthuppady

ഗ്ലോബൽ കെ എം സി സി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു

പുതുപ്പാടി : പുതുപ്പാടി പഞ്ചായത്ത്‌ ഗ്ലോബൽ കെ എം സി സി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതുപ്പാടിയിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഗ്ലോബൽ കെ എം സി സി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് നേടിയ ഫെമിന സുബൈർ, റുഷാന ഫാത്തിമ, എന്നിവർക്കുള്ള സ്കോളർഷിപ്പിന്റെ ഒന്നാം ഘട്ട വിതരണം പുതുപ്പടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നജുമുന്നിസ ഷെരിഫ് നിർവഹിച്ചു.

അടിവാരം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ കെ എം സി സി രക്ഷാധികാരി കെ,അബൂബക്കർ മാസ്റ്റർ ആദ്യക്ഷദ്ധ വഹിച്ചു. ഗ്ലോബൽ കെ എം സി സി, കോഡിനേറ്റർ പി, കെ, മുഹമ്മദലി സ്വാഗതതം പറഞ്ഞു. ഗ്ലോബൽ കെഎംസിസി യുടെ പ്രവർത്തനം വവിശദീകരിച്ചു കൊണ്ട് ട്രഷറർ പി,എം എ, സലാം സംസാരിച്ചു. മിടുക്കരായ കുട്ടികളെ കണ്ടെത്തി പിന്തുണ നൽകുന്ന ഗ്ലോബൽ കെഎംസിസി യുടെ മാതൃകാ പരമായ പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. സ്കോളർഷിപ്പ് നേടിയ കുട്ടികൾ നന്നായി പഠിച്ചു ഉന്നത വിദ്യാഭ്യാസവും ധാർമികതയും മൂല്യ ബോധവും സമൂഹത്തോട് കടപ്പാടുമുള്ള നല്ല പൗരന്മാരായി വളരട്ടെ എന്നും പരിപാടിയിൽ പങ്കെടുത്തവർ ആശംസിച്ചു.

എ,കെ അഹമദ് കുട്ടി ഹാജി, മുത്തു അബ്ദുസലാം, കുയ്യോടി മജീദ്, അലി പുതുപ്പാടി, കെ,വി സലീം,സലാം പുല്ലെങ്ങല്‍, നാസർ കണ്ണലാട്, പാട്ടത്തിൽ നാസർ, സി, ബീരാൻ, കെ,എം,ഹംസ, വി,കെ ഷെരീഫ്, കെ,മജീദ് ഹാജി, ഷാഫി, കബീർ മാസ്റ്റർ, ഷമീർ വളപ്പിൽ, ടി,ഡി,അബ്ദുറഹ്മാൻ, എ,കെ, സുബിർ, നവാസ് മാനു തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

Related Articles

Leave a Reply

Back to top button