Kerala

തൃശ്ശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു; ഇതും മദ്യ ലഭ്യത ഇല്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്!

തൃശ്ശൂര്‍: തൃശ്ശൂര്‍ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലാണ് സംഭവം. നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് സുനേഷ് പുഴയില്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതായത്. കരൂപ്പടന്ന കടലായി പുഴയില്‍നിന്നാണ് സുനേഷിന്റെ മൃതദേഹം ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബിവറേജനും ബാറുകളും മറ്റും അടയ്‌ക്കേണ്ടതായി വന്നത്. ഇതു കൂടാതെ സംസ്ഥാനത്ത് നിരവധി പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Back to top button