Thiruvambady
400 കുടുംബങ്ങൾക്ക് പട്ടയം ആവശ്യപ്പെട്ട് നിവേദനം

തിരുവമ്പാടി : പുതുപ്പാടി വില്ലേജിലെ നാനൂറോളംവരുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ.യ്ക്ക് നിവേദനം സമർപ്പിച്ചു. കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, പുതുപ്പാടി കൈവശരേഖ ഭൂസംരക്ഷണ സമിതി ചെയർമാൻ കാദർ ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ലിന്റോ ജോസഫ് എം.എൽ.എ.യ്ക്ക് നിവേദനം നൽകിയത്.
വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശ്വാശ്വതപരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സത്വരനടപടികൾ സ്വീകരിക്കുമെന്ന് നിവേദനം സ്വീകരിച്ചുകൊണ്ട് എം.എൽ.എ. ഉറപ്പുനൽകി.







