Koodaranji

കൂടരഞ്ഞിയിൽ സ്വയം തൊഴിൽ സംരംഭകത്വ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടരത്തി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോറിക്ഷ വാങ്ങി നൽകുന്നതിനുള്ള ധനസഹായം നൽകി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഗുണഭോക്താവിന് ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ, മെമ്പർമാരായ ബാബു മൂട്ടോളി, സീന ബിജു, ബിന്ദു ജയൻ, അസി.സെക്രട്ടറി സൂരജ് ടി, വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ജോസ് കുര്യാക്കോസ്, ഷേളിത വി.ടി, ഷൈലജ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button