Puthuppady

പുതുപ്പാടി മട്ടിക്കുന്ന് ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ 100 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

പുതുപ്പാടി: മലയോര മേഖലയില്‍ എക്സൈസിന്റെ വ്യാജ വാറ്റ് പരിശോധന തുടരുന്നു. പുതുപ്പാടി മട്ടിക്കുന്ന് കല്ലുപറമ്പ് ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ താമരശ്ശേരി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 100 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

വലിയ കുഴിയെടുത്ത് രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി ഷിംല, ടി വി നൗഷീര്‍, ഡ്രൈവര്‍ ഇ ഷിതിന്‍ എന്നിവരടങ്ങിയ സംഘമാണ് വാറ്റ് കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button