Kodiyathur

‘രസം രസം പായസം’; പുതുവിസ്മയം പകർന്ന് പായസമേള

കൊടിയത്തൂർ: സലഫി സ്കൂളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പായസ മേള നടത്തി. ‘രസം രസം പായസം’ എന്ന പേരിൽ നടത്തിയ ഭക്ഷ്യമേള ഗ്രാമ പഞ്ചായത്ത് മെംബർ ഫാത്തിമ നാസർ ഉദ്ഘാടനം ചെയ്തു. ഷേബാ നാസർ, ജൂറൈന എന്നിവർ മേളയിൽ വിധികർത്താക്കളായി.

വൈവിധ്യവും രുചി ഭേദവുമായി കുട്ടികൾ അമ്മമാരോടൊപ്പം ചേർന്ന് പാകം ചെയ്ത് പായസത്തിന്റെ പാചക വിധികളെഴുതിയും പായസക്കൂട്ടുകളെഴുതിയും സ്വന്തമായി വിശദീകരിച്ചും പരിപാടിയുടെ പഠനമൂല്യം ബോധ്യപ്പെടുത്തുകയുണ്ടായി.

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പായസ മേളയ്ക്ക് ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എം.പി.ടി.എ ചെയർപേഴ്സൺ സിത്താര, അധ്യാപകരായ കവിത, ഹെലൻ പർവീൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button