Kodanchery

ആദ്യകാല കളരി ഗുരുക്കളെ ആദരിച്ചു

കോടഞ്ചേരി:കോടഞ്ചേരിയുടെ കുടിയേറ്റ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ 1953ല്‍ കോടഞ്ചേരിയിൽ ആദ്യ കളരി വാസുദേവൻ ഗുരുക്കൾ ആരംഭിച്ചപ്പോൾ മുതൽ സി. വി.എൻ കളരിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 98 വയസ്സുള്ള ജോൺ പേടിക്കാട്ട്കുന്നേൽ ഗുരുക്കളെ അവാർഡ് നൽകി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ കാസിം ആദരിച്ചു പ്രശസ്തി പത്രവും കൈമാറി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന് അനുമോദന യോഗത്തിൽ സി.വി. എൻ കളരി പൂളവള്ളി ഗുരുക്കൾ കെ.പി തമ്പി പ്രശസ്തിപത്രം കൈമാറി.

സി.വി.എൻ കളരികളുടെ സ്ഥാപകൻ വാസുദേവൻ ഗുരുക്കളുടെ പുത്രൻ പി. വി ശ്രീകുമാർ ഗുരുക്കൾ, ജോൺ ജോസഫ് ഗുരുക്കൾ, ബ്രിജേഷ് ഗുരുക്കൾ ശ്രീകുമാർ ഗുരുക്കൾ, അമ്പു ഗുരുക്കൾ തുടങ്ങിയവർ ദക്ഷിണ നൽകി വിവിധ കളരികളുടെ ആദരം രേഖപ്പെടുത്തി

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസൻറ് വടക്കേമുറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി,വാർഡ് മെമ്പർമാരായ ജ്യോതി സന്തോഷ്, ബേബി വളയത്തിൽ, നാൻസി ജോഷി എന്നിവരും ഷിജി ആൻറണി, അബൂബക്കർ മൗലവി,മോയിൻ മാഷ് അനൂപ്, ബിനീഷ് എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button