Mukkam

തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ‘തസ്ഫിയ’ സമാപിച്ചുമുസ്ലിം ലീഗ് നിലപാടുകൾ കൊണ്ട് ജന സ്വീകാര്യത നേടിയ പാർട്ടി : വി എം ഉമ്മർ മാസ്റ്റർ

മുക്കം : മലയോര മണ്ണിൽ ഹരിത രാഷ്ട്രീയത്തിന് പുത്തനുണർവേകുന്ന ചിന്തകളും തിരുമാനങ്ങളുമായി ‘ തസ്ഫിയ’ നേതൃ ക്യാമ്പ് സമാപിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ശാന്തിനഗർ സൈലൻ്റ് ഹോം റിസോർട്ടിലാണ് പ്രവർത്തക സമിതി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചത്.

മലയോര കാർഷിക കുടിയേറ്റ മേഖലയിലെ വിവിധ സാമൂഹിക, കാർഷിക, വികസന, രാഷ്ട്രീയ വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകളും തീരുമാനങ്ങളും കൈകൊണ്ട ക്യാമ്പ് സംഘടനാ ശാക്തീകരണത്തിനും പദ്ധതികൾ ആസൂത്രണം ചെയ്തു.

പ്രസിഡൻ്റ് സി കെ കാസിം എം എൽ എ പതാക ഉയർത്തി.മുസ്ലി ലീഗിന് ബഹുജനങ്ങളിൽ നിന്ന് അസൂയാവഹമായ പിന്തുണയാണ് ലഭിക്കുന്നത് എന്നും പാർട്ടി സ്വീകരിക്കുന്ന ഉറപ്പുള്ളതും വ്യക്തവുമായ നിലപാടുകളാണ് അതിന് കാരണമെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി വി എം ഉമ്മർ മാസ്റ്റർ പ്രസ്താവിച്ചു.

സാമൂഹിക ഐക്യവും സാമുദായിക സൗഹാർദവും സംരക്ഷിക്കുന്ന നിലപാടുകളാണ് ലീഗ് എന്നും എടുക്കാറുള്ളത്. സ്പർദ്ദയും വിഭാഗീയതയും സമൂഹത്തിന് ദോഷം മാത്രമേ ചെയ്യുന്നുള്ളൂ അദ്ധേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡൻ്റ് സി കെ കാസിം എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ഭാരവാഹികളായ എസ് പി കുഞ്ഞമ്മദ്, വി കെ ഹുസൈൻ കുട്ടി, കെ വി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം മിസ്‌ഹബ് കീഴരിയൂർ, ദലിത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഇ പി ബാബു, യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി, കെ പി അബ്ദുറഹിമാൻ, വി എ നസീർ, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം വിവിധ സെഷനുകളിൽ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സ്വാഗതവും ട്രഷറർ പി ജി മുഹമ്മദ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button