Mukkam

മണാശേരി – അമ്പലക്കണ്ടി റോഡിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മുക്കം: മണാശ്ശേരി – അമ്പലക്കണ്ടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് മിനിഞ്ഞാന്ന്(12-11-26) എട്ടരയോടെയായിരുന്നു അപകടം.

ഓമശ്ശേരി ആലിൻതറ കൈവേലിമുക്ക് അഷ്റഫിന്റെ മകൻ റിഷാദ്,അമ്പലക്കണ്ടി കൊഞ്ചാരത്ത് നാസറിന്റെ മകൻ നിഷാദ് എന്നിവരാണ് മരിച്ചത്.ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മൂന്നുപേരും റോഡിന്റെ മൂന്നു ഭാഗത്തായി തെറിച്ചുവീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആംബുലൻസിൽ മണാശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ സിനാൻ എന്ന യുവാവ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button