കോടഞ്ചേരി ഗവ: കോളേജിൽ മെഗാ അലുമിനി മീറ്റ് ജനുവരി 26ന് നടക്കും

കോടഞ്ചേരി: ഗവ: കോളേജ് കോടഞ്ചേരി ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും അലുമിനി അസോസിയേഷൻന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ അലുമിനി മീറ്റ് 2023 ജനുവരി 26ന് നടക്കും. ‘വാക മരത്തണലിൽ’ എന്ന പേരിൽ നടക്കുന്ന മെഗാ അലുമിനി മീറ്റ് 1980 മുതൽ 2022 വരെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്ന് വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികൾക്കും ഈ കാലയളവിൽ സേവനം അനുഷ്ഠിച്ച അധ്യാപക, അനധ്യാപക ജീവനക്കാർക്കും ഒത്തുചേരാനും അവരുടെ ഓർമ്മകൾ പങ്കുവെക്കാനും അവസരം നൽകുക എന്ന ലക്ഷ്യതോടെയാണ് സംഘടിപ്പിക്കുന്നത്.
മെഗാ അലുംനി മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണം ഡിസംബർ 20ന് കോളേജിൽ വച്ച് നടന്നു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പ്രിൻസിപ്പൽ ഡോ. വൈ.സി ഇബ്രാഹിം, സീനിയർ സൂപ്രണ്ട് സുഹൈലി ഫാറൂഖ്, പി.ടി.എ വൈസ് പ്രസിഡന്റ് ജോയ് പി.എം, റിട്ട. അദ്ധ്യാപകരായ പി.ടി സുലൈമാൻ, കെ.ഡി ജോസഫ് എന്നിവർ രക്ഷധികാരികളായ കമ്മിറ്റിയുടെ ജനറൽ കൺവീനർമാരായി ഡോ.ഷബീർ കെ.പി, അഷ്റഫ് കെ.പി എന്നിവരെ തിരഞ്ഞെടുത്തു. പരിപാടി യുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.







