Koodaranji

കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ സംഘടന; 7 മത് വാർഷികവും, കുടുംബ സംഗമവും ഞായറാഴ്ച കൂടരഞ്ഞിയിൽ

കൂടരഞ്ഞി: കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ് 7 മത് വാർഷികവും കുടുംബ സംഗമവും ഞായറാഴ്ച കൂടരഞ്ഞിയിൽ നടക്കും

കോഴിക്കോട് ജില്ലയിൽ ഡ്രൈവർമാരുടെ ക്ഷേമത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ഏഴുവർഷം മുമ്പ് രൂപീകരിച്ച സംഘടനയാണ് കോഴിക്കോട് ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ്.

കരിംകുറ്റി ടോംസ് ഓഡിറ്റോറിയത്തിൽ
(കബീർ പെരിങ്ങളം നഗർ) നടക്കുന്ന പരിപാടി തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ സുമിത് കുമാർ ഉദ്ഘാടനം ചെയ്യും.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,സാമൂഹ്യ പ്രവർത്തകൻ മാത്യൂ വാര്യായാനി എന്നിവർ മുഖ്യാതിഥിയാകും.

കൊടുവള്ളി എം വി ഐ അജിൽകുമാർ
ഡ്രൈവർമാർക്കുള്ള ബോധവൽക്കരണം സംബദ്ധിച്ചും രംഗീഷ് കടവത്ത് സൈബർ രംഗം എന്ന വിഷയത്തിലും ക്ലാസും നടത്തും.

ഡ്രൈവർമാർ, കുടുംബങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികളും അജ്നാസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ മ്യൂസിക് ബീറ്റ്സ് കൂമ്പാറയുടെ ഹാസ്യ കലാവിരുന്നും നടക്കും.

പരിപാടിയുടെ ഭാഗമായുള്ള പോസ്റ്റർ പ്രകാശം കഴിഞ്ഞ ദിവസം നടന്നു ചടങ്ങിൽ രക്ഷാധികാരി നിസാം കൂമ്പാറ പ്രസിഡന്റ് ബാദുഷ കൂടത്തായി സെക്രട്ടറി മൻസൂർ ചെലവൂർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നസീർ തടപ്പറമ്പിൽ കൺവീനർ ചോല വേലായുധൻ മുക്കം ഏരിയ കൺവീനർ ഗംഗാധരൻ എന്നിവർ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button