Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടക്കം കുറിച്ചു

മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്. മലനാട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ വിദ്യാർഥി പ്രതിനിധി ആയിഷ റിയയ്ക്ക് മാതൃഭൂമി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ മനോജ് വാഴേപ്പറമ്പിൽ, സെക്രട്ടറി പി.എൻ പ്രശാന്ത്, അധ്യാപകരായ കെ.ജെ ഷെല്ലി, സിന്ധു സഖറിയ, പി.എം ഷാനിൽ, ജിൽസ് തോമസ്, സ്കൂൾ ലീഡർ റിച്ചാർഡ് സോബിൻ, മാതൃഭൂമി പ്രതിനിധി ടി രജിത്ത് തുടങ്ങിയവർ സംസാരിച്ചു.