Thiruvambady

തിരുവമ്പാടി ടൗണിലെ പൊടിശല്യം; ടൗൺ നനയ്ക്കൽ പ്രവർത്തി പുനരാരംഭിച്ചു.

തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങളെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും, മെമ്പർമാരുടെയും, വ്യാപാരികളുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത കരാർ കമ്പനിയുടെ ഉദ്യോഗസ്ഥൻ ധിക്കാരപരമായി സംസാരിക്കുകയും യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.

ഇതേതുടർന്ന് വിഷയത്തിൽ പോലീസും പഞ്ചായത്ത് അധികൃതരും കാര്യമായ ഇടപെടലുകൾ നടത്തുകയും ചർച്ചകൾക്കൊടുവിൽ ഇന്നലെ മുതൽ തിരുവമ്പാടി ടൗണിലൂടെയുള്ള റോഡ് നനയ്ക്കുന്ന പ്രവർത്തി പുനരാരംഭിച്ചു. റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Related Articles

Leave a Reply

Back to top button