Thiruvambady
വിളക്കാംതോട് എം.എ.എം എൽ.പി ആൻഡ് യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷി വിളവെടുത്തു

തിരുവമ്പാടി: പുന്നക്കൽ വിളക്കാംതോട് എം.എ.എം എൽ.പി ആൻഡ് യു.പി സ്കൂളിനോടുചേർന്ന കുളത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ നടത്തിയ മത്സ്യക്കൃഷി വിളവെടുത്തു. വിദ്യാർഥി പ്രതിനിധികളായ അഷ്മിൽ, ആഷിൻ, ജിതൻ, ഷാമിൽ, നിഹാൽ എന്നീ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കുതന്നെ ഇവ വിതരണം ചെയ്തു.
പ്രധാനാധ്യാപകരായ റോയ് ജോസ്, മിനി ജോൺ, പി.ടി.എ പ്രസിഡന്റുമാരായ ജിന്റോ മുണ്ടക്കൽ, എം.എം ഷമീർ, എം.പി.ടി.എ പ്രസിഡന്റ് ദീപ്തി ജോഷി, അധ്യാപകരായ സോളമൻ സെബാസ്റ്റ്യൻ, വി.എ ഫൈസൽ, മിനി സജി, ലിനു മോൾ, അനിൽ ജോൺ തുടങ്ങിയവർ സംസാരിച്ചു.







