Kodanchery

സ്കൂൾസ് ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; ഫറോക്കും വടകരയും ചാമ്പ്യൻമാർ

കോടഞ്ചേരി :കോഴിക്കോട് ജില്ലാ സ്കൂൾസ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഫൈനലിൽ കൊടുവള്ളിയെ തോൽപ്പിച്ച് ഫറോക്ക് സബ്‌ ജില്ല ചാമ്പ്യൻമാരായി. ബാലുശ്ശേരിയെ തോൽപ്പിച്ച് നാദാപുരം മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ ഫൈനലിൽ ചോമ്പാലയെ തോൽപ്പിച്ച് വടകര സബ്‌ ജില്ല ചാമ്പ്യൻമാരായി. കൊടുവള്ളിയെ തോൽപ്പിച്ച് ഫറോക്ക് മൂന്നാം സ്ഥാനം നേടി.

സമാപന ചടങ്ങിൽ സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എഡ്വേർഡ് പി.എം, പി റ്റി ഏ പ്രസിഡണ്ട് ഷിജോ സ്കറിയ, ജില്ലാ സെക്രട്ടറി അനീസ് മടവൂർ, വിപിൽ.വി.ഗോപാൽ, അക്ഷയ് കെ, ആംബ്രോസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button