Pullurampara
പുല്ലുരാംപാറ; പള്ളിപ്പടിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓവുചാൽ നവീകരണ പ്രവൃത്തി നടത്തി

പുല്ലുരാംപാറ: കാലങ്ങളായി പള്ളിപ്പടിയിൽ ഓവുചാലിൽ മണ്ണും കല്ലും വന്നടിഞ്ഞതിനാൽ മഴവെള്ളം മുഴുവനും റോഡിൽ നിറഞ്ഞൊഴുകുന്നത് പതിവുകാഴ്ചയായിരുന്നു.
ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്ന ജനകീയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവൃത്തി നടത്തിയത്. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ കൂറ്റൻ കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തി മാറ്റി ഓവുചാലിലെ കല്ലും മണ്ണും മാറ്റുകയായിരുന്നു.







