Kodanchery

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജൽ ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ക്ലബ്ബ് രൂപീകരണ ഉദ്ഘാടനം നിർവഹിച്ചു.

കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തകനും ജൽ ജീവൻ മിഷൻ കോർഡിനേറ്ററുമായ ബാബു പട്ടരാട്ട് ജലശ്രീ ക്ലബ്ബിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് നൽകി. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി.സുധർമ്മ എസ്.ഐ.സി, പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button