Kozhikode

വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങി

കോഴിക്കോട് മലപ്പുറം ഹൈവേയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് ഒരു മണിക്കൂറിലേറെ ഇരു ജില്ലകളിലും വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി. പലയിടങ്ങളിലും സപ്ലൈ മാറ്റി നൽകി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കെ എസ് ഇ ബി അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

നല്ലളം സബ്സ്റ്റേഷനിലേക്കുള്ള ലൈനാണ് പൊട്ടിവീണത് എന്നാണ് ആദ്യ റിപ്പോർട്ടുകൾ, ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം, രണ്ട് ബൈക്ക് യാത്രികർ അപകടത്തിൽപെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Back to top button