Koodaranji
കൂടരഞ്ഞി കക്കാടംപൊയിൽ സെയ്ന്റ് മേരീസ് ഹൈസ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : കൂടരഞ്ഞി കക്കാടംപൊയിൽ സെയ്ന്റ് മേരീസ് ഹൈസ്കൂൾ വാർഷികാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് അധ്യക്ഷനായി. സർവീസിൽനിന്ന് വിരമിച്ച അധ്യാപകരായ സിസ്റ്റർ അനിജ, ജോയി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്, പ്രധാനാധ്യാപകൻ പി.ജെ. ഷാജി, സീന ബിജു, ഗ്രീഷ്മ പ്രവീൺ, പി.ജെ. ജോസഫ്, ടിന്റു സുനീഷ്, സാവിയോ സെബാസ്റ്റ്യൻ, സിസ്റ്റർ അലൻ, സിമി ജോർജ്, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.







