Kodanchery

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ മാസ് ക്ലീനിംഗ് നടത്തി

കോടഞ്ചേരി : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) മർക്കസ് യൂനാനി മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ വേസ്റ്റ് മാനേജ്മെന്റിൽ ബോധവൽക്കരണവും മാലിന്യനിർമ്മാർജ്ജനവും നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുമായി സഹകരിച്ച് ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യും.

ഗ്രാമപഞ്ചായത്ത്‌ മെമ്പർ സിസിലി കൊട്ടുപ്പള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ ഡോക്ടർ സൈദ് ആദ്നാൻ മുഹമ്മദ് തുടങ്ങിയവർ ക്ലാസ് എടുത്തു. മുഹമ്മദ് ആദിൽ എൻ കെ എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി, അസർ അഹമ്മദ് യൂണിയൻ ചെയർമാൻ കൂടാതെ 55 ഓളം വോളണ്ടിയർമാരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button