Thiruvambady

എൽഡിഎഫ് മെമ്പർമാരുടെ അഴിമതി ആരോപണം; നിയമ സംവിധാനത്തോടുള്ള വെല്ലുവിളി; പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് റോഡ് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് അംഗീകാരം നൽകിയ ഭരണസമിതി തീരുമാനത്തിനെതിരെ ഇടത് മെമ്പർമാർ വിയോജിപ്പ് രേഖപെടുത്തിയത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും പറഞ്ഞു.

വാർഷിക പദ്ധതി രൂപീകരണ നിർവ്വഹണ മാർഗ്ഗരേയയിലെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് പഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് ഭരണ സമിതി അംഗീകാരം നൽകിയതെന്നും.

ഒരു ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ പ്രവ്യത്തികളും ഇ-ടെണ്ടർ സംവിധാനത്തിലൂടെ മാത്രമേ നടത്താവു എന്നത് സംസ്ഥാന സർക്കാർ ഉത്തരവിന്റെ ഭാഗമാണ്. ഇന്ന് അംഗീകാരം നൽകിയ പ്രവൃത്തികളെല്ലാം ഇ- ടെൻഡർ മുഖേനയാണ് നടന്നതെന്നിരിക്കെ ഒരാൾക്ക് തന്നെ ടെൻഡർ നൽകിയെന്ന ഇടത് മെമ്പർമാരുടെ വാദം വിചിത്രമാണ്. നിയമപരമായ നടപടികളെ അഴിമതിയായി കാണുന്ന ഇടത് മെമ്പർമാരുടെ സമീപനം ജനം തിരിച്ചറിയണമെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

ഇ – ടെൻഡർ മുഖേന ഏതൊരാൾക്കും ടെൻഡറിൽ പങ്കെടുക്കാൻ കഴിയുമെന്നതും കുറഞ്ഞ റേറ്റ് നൽകുന്നയാൾക്ക് കരാർ ലഭിക്കുന്നതും സ്വാഭാവികവും നിയമപരവുമായ നടപടിയാണ്. കഴിഞ്ഞ വർഷം കുറഞ്ഞ റേറ്റിൽ ടെൻഡർ പോയ പ്രവൃത്തികളും നിയമപരമായി തന്നെയാണ് ഭരണ സമിതി തീരുമാനം കൈക്കൊണ്ടത്. കുറഞ്ഞ റേറ്റിൽ ടെൻഡർ പോകുന്നത് മൂലം പഞ്ചായത്തിന് സാമ്പത്തീകമായി നേട്ടമാണ് ഉണ്ടാകുന്നതെന്ന് ഇടത് മെമ്പർമാർ തിരിച്ചറിയണം എന്നും. ഇത്തരം നീതിപൂർവ്വമായ നടപടികളിൽ അഴിമതി കാണുന്ന ഇടത് മെമ്പർമാരുടെ സമീപനം വികസനവിരുദ്ധവും വഞ്ചനാപരമാണെന്നും പ്രസിഡൻറ് പത്രക്കുറിപ്പ് പറഞ്ഞു.

Related Articles

Leave a Reply

Back to top button