Kodanchery

കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് പുലിക്കയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്പോര്‍ട് കൗണ്‍സില്‍ അംഗം പി.ടി.അഗസ്റ്റിന്‍ മുഖ്യാതിഥി ആയിരുന്നു.സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.ചാക്കോച്ചന്‍, ജനറല്‍ കണ്‍വീനര്‍ ഷിജി ആന്റണി, നെല്ലിപ്പൊയില്‍ ലോക്കല്‍ സെക്രട്ടറി പുഷ്പ സുരേന്ദ്രന്‍ , ജില്ല അത് ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍,ഷെജിന്‍.എം.എസ്, ശരത്.സി.എസ്,യാസര്‍ മൈക്കാവ്, അബിന്‍ ബിജു,അഖില്‍ എസ് കൈമള്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ പ്രമുഖ ടീമുകളായസായി കോഴിക്കോട്,പാറ്റേണ്‍ കാരന്തൂര്‍,വോളി ഫ്രണ്ട്സ് പയമ്പ്ര,കാലിക്കറ്റ് പ്രസ് ക്ലബ്,മേലാമ്പ്ര ബ്രദേഴ്സ് ഓമശ്ശേരി,ഇ.എം.ഇ.എ കൊണ്ടോട്ടി,കരുവന്‍ പൊയില്‍,യുവശക്തി,കല്ലുരുട്ടി എന്നീ ടീമുകള്‍ പങ്കെടുക്കുന്നു.

Related Articles

Leave a Reply

Back to top button