Kodanchery

നെല്ലിപ്പൊയിൽ വേനലവധിക്കാലം കുട്ടികൾക്ക് കൂടുതൽ മധുരമാക്കാൻ പുസ്തക തൊട്ടിൽ ഒരുങ്ങി

കോടഞ്ചേരി : നെല്ലിപ്പൊയിൽ വേനലവധിക്കാലം കുട്ടികൾക്ക് കൂടുതൽ മധുരമാക്കാൻ സെന്റ് തോമസ് എൽ പി സ്കൂളിൽ പുസ്തക തൊട്ടിൽ ഒരുങ്ങി.കുട്ടികളിൽ മൊബൈൽ ലഹരി ആയി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും, സി ആർ സി യും ചേർന്ന് നടപ്പാക്കിയ ഈ പദ്ധതി തുടക്കത്തിൽ തന്നെ വിജയകരമായി.

കുട്ടികൾക്കിടയിൽ തന്നെ പരസ്പരം പുസ്തകം മാറി വായിക്കാനുള്ള താല്പര്യവും കാണാൻ കഴിഞ്ഞെന്നു ഹെഡ്മിസ്ട്രെസ് നിർമല വി എസ് പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ ജിനേഷ് കുര്യൻ, സി ആർ സി കോഡിനേറ്റർ മാരായ ലിൻസി, ലിന്റ, ഷിജി, ഷീജ എന്നിവരും, അധ്യാപകരും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button