Kodanchery
അഗസ്ത്യന്മുഴി-കോടഞ്ചേരി -കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിൽ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ

കോടഞ്ചേരി: അഗസ്ത്യന്മുഴി-കോടഞ്ചേരി-കൈതപ്പൊയിൽ റോഡ് പ്രവർത്തി മന്ദഗതിയിൽ നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാർ രംഗത്ത്.
ഇരുചക്ര വാഹനങ്ങൾ പോലും കടന്നു പോകാൻ കഴിയാത്ത വിധം തകർന്ന റോഡ് നാട്ടുകാർ മണ്ണിട്ട് ഗതാഗത യോഗ്യമാക്കുകയാണ് പലയിടങ്ങളിലും. അഞ്ചു വർഷത്തിലധികമായി നീളുന്ന പ്രവർത്തി ഉടൻ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







